ബെംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റിൽ. ഉഡുപ്പി ബ്രഹ്മാവർ പൊലീസാണ് ഉജ്ജിരെയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതത്. ബിജെപി നേതാവ് ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തൻ്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് തിമ്മരോടി പ്രതികരിച്ചു. ധർമസ്ഥലയിലെ എസ്ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പറഞ്ഞു.
Darmasthalaactioncouncil