ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ

ക്ഷേത്ര കലാശ്രീ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്; ഉഷ നങ്ങ്യാർക്കും നിഖില വിമലിനും ഫെലോഷിപ്പുകൾ
Aug 21, 2025 04:15 PM | By Remya Raveendran

കണ്ണൂർ :   സംസ്ഥാന റവന്യൂ (ദേവസ്വം) വകുപ്പിന്റെ കീഴിൽ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രകലാ അക്കാദമി നൽകുന്ന 2023-24 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാ അക്കാദമി നൽകുന്ന ക്ഷേത്ര കലാശ്രീ പുരസ്‌കാരം പ്രമുഖ ഗാനരചയിതാവും സംവിധായകനും സംഗീതജ്ഞനുമായ ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കുമെന്ന് എം വിജിൻ എംഎൽഎ കണ്ണൂർ പിആർഡി ചേംബറിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25,001 രൂപയും മൊമെന്റോയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ക്ഷേത്ര കലാ ഫെലോഷിപ്പുകൾക്ക് പ്രമുഖ നങ്ങ്യാർ കൂത്ത് കലാകാരി ഉഷ നങ്ങ്യാർ, മോഹിനിയാട്ട കലാകാരിയും സിനിമാതാരവുമായ നിഖില വിമൽ എന്നിവർ അർഹരായി. 15001 രൂപ, മൊമെന്റോ, സാക്ഷ്യപത്രം എന്നിവയാണ് പുരസ്‌കാരം. സെപ്റ്റംബർ രണ്ടാം വാരം ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

മറ്റ് പുരസ്‌കാരങ്ങൾ ഇവയാണ്:

ക്ഷേത്ര കലാ അവാർഡുകൾ (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)-കഥകളി: മാധവൻ. കെ, വെങ്ങര, അക്ഷര ശ്ലോകം: ഒ.എം. മധുസൂദനൻ, പൊയ്യൂർ, മയ്യിൽ, ലോഹ ശിൽപം: ഉണ്ണി കാനായി, പയ്യന്നൂർ, ദാരു ശിൽപം: സുരേഷ് കുമാർ, എ.ജി, അയിലൊഴുക്കത്ത്, ചെങ്ങന്നൂർ, ചുമർ ചിത്രം: എം. നളിൻ ബാബു, പെരുവല്ലൂർ, തൃശൂർ, ചെങ്കൽ ശിൽപം: തമ്പാൻ. എം.വി, പുതിയകണ്ടം, ചെറുവത്തൂർ

ഓട്ടൻ തുള്ളൽ: പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്റർ, ഏച്ചിലാം വയൽ, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം: വിനോദ് കണ്ടെംകാവിൽ, ഒല്ലൂർ, തൃശൂർ, കൃഷ്ണനാട്ടം: കെ. ചന്ദ്രശേഖരൻ, മമ്മിയൂർ, തൃശ്ശൂർ, ചാക്യാർകൂത്ത്: വിനീത് വി.ചാക്യാർ, എളവൂർ, അങ്കമാലി, ബ്രാഹ്‌മണിപ്പാട്ട്: വത്സല ഡി. നമ്പ്യാർ, ഇളമക്കര, എറണാകുളം, ക്ഷേത്ര വാദ്യം: മട്ടന്നൂർ ശ്രീരാജ്, കണ്ണൂർ, കളമെഴുത്ത്: ഹരീഷ് പി.കെ, നാഗശേരി, പാലക്കാട്, തീയാടിക്കൂത്ത്: ജയചന്ദ്രൻ ടി.പി, കാവുവട്ടം, ചെർപ്പുളശ്ശേരി, തിരുവലങ്കാര മാലകെട്ട്: കെ.എം ശ്രീനാഥൻ, ഏറ്റുകുടുക്ക.

സോപാന സംഗീതം: അച്ചുതാനന്ദൻ.പി, നടാൽ, എടക്കാട്, മോഹിനിയാട്ടം: കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ഇരിങ്ങാലക്കുട, കൂടിയാട്ടം: കെ.പി. നാരായണൻ നമ്പ്യാർ, ആലുവ, യക്ഷഗാനം: എം.നാരായണൻ മാട്ട, മുള്ളേരിയ, കാസർകോട്, ശാസ്ത്രീയ സംഗീതം: ഡോ.സി.കെ. ഭാനുമതി, തൃച്ചംബരം, നങ്ങ്യാർ കൂത്ത് : രശ്മി. കെ, പുതുശ്ശേരി, ചെറുതുരുത്തി, പാഠകം: കെ.കെ. ഉണ്ണികൃഷ്ണൻ നമ്പ്യാർ, അയ്യന്തോൾ, തിടമ്പുനൃത്തം: ഉപേന്ദ്ര അഗ്ഗിത്തായ, തൃക്കണ്ണാപുരം, ബേക്കൽ, തോൽപ്പാവക്കൂത്ത്: കെ.എൻ. പുഷ്പരാജൻ പുലവർ, കൂനത്തറ, ജീവതക്കളി: മാങ്കുളം ജി.കെ നമ്പൂതിരി, കരീലക്കുളങ്ങര, കായംകുളം, കോൽക്കളി: പ്രഭാകരൻ. എ.വി, തങ്കയം, തൃക്കരിപ്പൂർ, ക്ഷേത്ര കലാ ഡോക്യുമെന്ററി: സുരേഷ് അന്നൂർ, പയ്യന്നൂർ.

ഗുരുപൂജാ പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)

കഥകളി: കലാമണ്ഡലം നാരായണൻ നമ്പീശൻ, കൈതപ്രം, അക്ഷരശ്ലോകം: കുഞ്ഞിക്കൃഷ്ണമാരാർ.കെ.വി, മാവിച്ചേരി, ചുമർചിത്രം, ശ്രീകുമാർ കെ. എരമം, കണ്ണൂർ, ഓട്ടൻതുള്ളൽ: കലാമണ്ഡലം ഗോപിനാഥപ്രഭ, കവളപ്പാറ, ക്ഷേത്ര വാദ്യം: ചെറുതാഴം ചന്ദ്രൻ മാരാർ, കണ്ണൂർ, ക്ഷേത്ര വാദ്യം: എരമം ഗോപാലകൃഷ്ണമാരാർ, കണ്ണൂർ, ക്ഷേത്ര വാദ്യം: ചിറക്കൽ ശ്രീധര മാരാർ ചിറ്റന്നൂരിന് മരണാനന്തര ബഹുമതി, ക്ഷേത്ര വാദ്യം: കോറോം ഉണ്ണികൃഷ്ണമാരാർ, പയ്യന്നൂർ, ക്ഷേത്ര വാദ്യം: ചെറുതാഴം ഗോപാലകൃഷ്ണമാരാർ, കണ്ണൂർ, മോഹിനിയാട്ടം: കലാമണ്ഡലം സംഗീത പ്രസാദ്, നെല്ലുവായ്, തൃശൂർ, മോഹിനിയാട്ടം: കലാമണ്ഡലം ബിന്ദു മാരാർ, പൂമംഗലം തളിപ്പറമ്പ്, ശാസ്ത്രീയ സംഗീതം: ഡോ. വെള്ളിനേഴി സുബ്രഹ്‌മണ്യം, പാലക്കാട്

ക്ഷേത്ര കലാമൃതം പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)

ക്ഷേത്ര വാദ്യം: രാജേഷ് കെ.വി, ചെറുകുന്ന്, മോഹിനിയാട്ടം: അനില. ഒ, തുളിച്ചേരി, കണ്ണൂർ, മോഹിനിയാട്ടം: വേണി.പി, നെട്ടുമ്പുര, ചെറുതുരുത്തി, ശാസ്ത്രീയ സംഗീതം: വത്സരാജ് പയ്യന്നൂർ, മാവിച്ചേരി, ശാസ്ത്രീയ സംഗീതം: രമേശൻ പെരിന്തട്ട, അരവഞ്ചാൽ, ചുമർചിത്രം: അനു അമൃത, നോർത്ത് പറവൂർ.

യുവ പ്രതിഭാ പുരസ്‌കാരം (7500 രൂപ, മൊമെന്റോ, സാക്ഷ്യപത്രം)

ക്ഷേത്രവാദ്യം: അഭിഷേക് കുഞ്ഞിരാമൻ, തളിയിൽ, മോഹിനിയാട്ടം: ഡോ. ദിവ്യ നെടുങ്ങാടി, പുതുപ്പരിയാരം, പാലക്കാട്, തിടമ്പു നൃത്തം: വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരി, എടയാർ, ഓട്ടൻ തുള്ളൽ: അനീഷ് മണ്ണാർക്കാട്, ഉച്ചാരക്കടവ്, മലപ്പുറം

കണ്ണൂർ ജില്ലയിലെ മാടായിക്കാവ് ആസ്ഥാനമായി 2015 ൽ രൂപീകൃതമായ ക്ഷേത്രകലാ അക്കാദമി ക്ഷേത്രകലകളുടെ പ്രോത്സാഹനം, പ്രചാരണം, ജനകീയവത്കരണം എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി കഴിഞ്ഞ എട്ടു വർഷങ്ങളായി നിരവധി സംരംഭങ്ങളിലൂടെ സഹൃദയ മനസ്സിൽ ഇടം പിടിച്ചിരിക്കുകയാണെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു. ആയിരത്തിലധികം കുട്ടികൾക്ക് വിവിധ ക്ഷേത്ര കലകളിൽ പരിശീലനം നൽകി. ഇരുന്നൂറിലധികം ക്ഷേത്രകലാ സോദാഹരണ ക്ലാസുകൾ നടത്തി. ഇരുന്നൂറിലധികം ക്ഷേത്രകലാകാരന്മാർക്ക് പുരസ്‌കാരങ്ങൾ നൽകി. ഗുരു ചേമഞ്ചേരി, കെ. എസ് ചിത്ര, കലാമണ്ഡലം ഗോപിയാശാൻ, മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻമാരാർ എന്നിവർ ക്ഷേത്രകലാ അക്കാദമിയുടെ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

വാർത്താ സമ്മേളനത്തിൽ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണസമിതി അംഗങ്ങളായ ഗോവിന്ദൻ കണ്ണപുരം, ടി.കെ.സുധി, കലാമണ്ഡലം മഹേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Kshetrakalaaward

Next TV

Related Stories
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

Aug 21, 2025 05:09 PM

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച നടക്കും

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗവും ആശ്രയ പദ്ധതി ആനുകൂല്യ വിതരണവും ഞായറാഴ്‌ച...

Read More >>
കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aug 21, 2025 03:46 PM

കാപ്പ ചുമത്തി ജയിലിൽ അടച്ചു

കാപ്പ ചുമത്തി ജയിലിൽ...

Read More >>
‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

Aug 21, 2025 03:00 PM

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി ജോസഫ്

‘നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം എടുത്ത തീരുമാനം’; സണ്ണി...

Read More >>
കണ്ണൂർ  ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

Aug 21, 2025 02:46 PM

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു വീണു

കണ്ണൂർ ഗവ.റസ്റ്റ് ഹൗസിൽ സീലിങ്ങ് തകർന്നു...

Read More >>
ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

Aug 21, 2025 02:39 PM

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ തുടർന്ന്

ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ; നടപടി ബിജെപി നേതാവിനെതിരെയുള്ള പരാമർശത്തെ...

Read More >>
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

Aug 21, 2025 02:27 PM

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall