കണ്ണൂർ : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നും അംഗത്വം എടുത്ത് ഒരു വർഷം പൂർത്തിയാക്കിയവരും കുടിശ്ശിക കൂടാതെ അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന 2025-26 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി പാസായ ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്‌സുകളിൽ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്റ്റംബർ 15 നകം ഓൺലൈൻ മുഖേന അപേക്ഷ നൽകണം. അംഗത്വ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം
https://services.unorganisedwssb.org/index.php/home വെബ്‌സൈറ്റിൽ അപേക്ഷിക്കണം.
Applynow