ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷന്‍, ഇരിക്കൂര്‍ സി ഡി എസ് എന്നിവ ചേർന്ന് ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് നടത്തി. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ സി ഡി എസിലെ വൈവിധ്യം ജെ എല്‍ ജി ഗ്രൂപ്പിന്റെ ചേടിച്ചേരിയിലെ കൃഷിയിടത്തിലാണ് ചെണ്ടുമല്ലി പൂക്കളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് ആരംഭിച്ചത്. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി ശബ്‌നം, എം.വി മിഥുന്‍, കെ കവിത, നലീഫ ടീച്ചര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ടി.പി ജുനൈദ, സി ഡി എസ് അംഗം പി.പി ശ്രീജ. ജെ എല്‍ ജി, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
kannur