കോളയാട് :മേനച്ചോടി ഗവ. യു.പി സ്കൂളിൽ കോളയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി എട്ട് ലക്ഷം രൂപ ചിലവിൽ നിർമിച്ച അടുക്കളയുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ നിർവഹിച്ചു.വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.ജയരാജൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിനിജ സജീവൻ, വാർഡ് മെമ്പർ എ.ഷീബ , പ്രഥമാധ്യാപകൻ വി.കെ ഈസ്സ, പി.ടി.എ പ്രസിഡണ്ട് കെ. സുബിൻ , മദർ പി.ടി.എ പ്രസിഡണ്ട് സ്വപ്നാ റാണി, കോൺട്രാക്ടർ ബിൻസ് ജോയി അധ്യാപകരായ സുധി മൈക്കിൾ, പി.കെ രജനി,ആശാ മോഹൻ, എം.നിഖിന എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

kolayad



.jpeg)






.jpeg)







.jpeg)



















