കപ്പാട്: കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം പി ടി എ യുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ഫാ തോമസ് പട്ടാംകുളം അധ്യാപക ദിന സന്ദേശം നൽകിയ ചടങ്ങിൽ വിരമിച്ച അധ്യാപകരായ കെ ജി ജെയിംസ്, കെ ടി ലില്ലി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.
ചടങ്ങിൽ പ്രധാനധ്യാപിക ജാൻസി തോമസിനെയും മറ്റു അധ്യാപകരെയും പി ടി എ അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഷാൾ അണിയിച്ചും, പുഷ്പങ്ങളും മധുരവും നൽകിയും ആദരിച്ചു.പി ടി എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, എം പി ടി എ പ്രസിഡന്റ് ജിസ്ന ടോബിൻ, ബിജു വടകര, ശശി സി സി, ബിജു തെക്കേടത്ത്, സുബൈദ റഷീദ്, രമ്യ സിജു, ലിജിൻ ജോയ്, മായ ബിറ്റിൻസ്, ഷംല ജിൻസ് എന്നിവർ നേതൃത്വം നൽകി.
Kappadu