കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാനാണ് പിടിയിലായത്. ഒരു ഗ്രാമിൽ താഴെ എംഡിഎംഎയാണ് ഇയാളിൽനിന്നു പിടികൂടിയത്.
ഉക്രൈനില്‍ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് എറണാകുളം ജനറൽ ആശുപത്രിയിൽ കോള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ നേരത്തെ ജോലി ചെയ്തിരുന്നു. സമാന സ്വഭാവമുളള കേസ് മുമ്പ് പാലാരിവട്ടം പോലീസിലും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായുംറിപ്പോർട്ടുകൾ.

kochi