കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ വാഹനാപകടത്തിൽ പ്രതിശ്രുത വധു മരിച്ചു. സ്കൂട്ടർ യാത്രികയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. അഞ്ജനയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.

Schooteraccident