കേളകം: കടുവകളും, പുലികളും ,കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല.വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളെത്തുന്ന പാതയാണ് കാട് മൂടിക്കിടക്കുന്നത്. നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലേക്ക് പടർന്ന കാട് പടർപ്പുകൾ നീക്കം ചെയ്ത് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശാന്തിഗിരി - നാരങ്ങത്തട്ട് പാതയിലെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് കാട് കയറി യാത്ര ഭീഷണിയിലായത്.
Adakkathodesanthgiri