കടമ്പൂർ : 31(K) BN NCC കണ്ണൂരിൻ്റെ നേതൃത്വത്തിൽ കടമ്പൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന NCC ദശദിന ക്യാമ്പ് കാഡറ്റുകൾക്ക് ജീവിതത്തിൽ ദിശാബോധം നൽകുന്നതായി മാറി.34 സ്‌കൂൾ -കോളേജുകളിൽ നിന്നായി പെൺകുട്ടികൾ ഉൾപ്പെടെ 500 കൗമാരക്കാരായ കാഡറ്റുകൾക്ക് ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലാവശ്യമായ വിവിധ പരിശീലനങ്ങളാണ് നൽകിയത് .
ദുരന്ത നിവാരണം, സായുധ പരിശീലനം, സൈനിക പരിശീലനങ്ങളായ ഫീൽഡ് ക്രാഫ്റ്റ്, ബാറ്റിൽ ക്രാഫ്റ്റ്, മാപ്പ് റീഡിംഗ് , ടെൻ്റ് പിച്ചിംഗ് എന്നിവയ്ക്ക് പുറമെ മുഴുവൻ കാഡറ്റുകൾക്കും വെടിവെയ്പ് (ഫയറിംഗ്) പരിശീലനവും നൽകി.വിവിധ സെഷനുകളിലായിഅസിസ്റ്റൻ്റ് മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസ്ഫയർ & റെസ്ക്യു ഓഫീസർ ലിജിത്ത് ടി , കടമ്പൂർ ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർഡോ : ഫഹദ് നിജിൽ,ജില്ല വനിതാ ശിശു ക്ഷേമ ഓഫീസർ സുലജ. പി.എക്സൈസ് വകുപ്പിലെ സമീര്‍ .പിതുടങ്ങിയവർ ക്ലാസെടുത്തു.തലശ്ശേരി ഫയർ & റെസ്ക്യു വിഭാഗം ഉദ്യോഗസ്ഥർ കാഡറ്റുകൾക്ക് ദുരന്ത നിവാരണ പ്രവർത്തനത്തിനുള്ള പരിശീലനം നൽകി.

സമാപന ചടങ്ങില്‍കമാന്‍ന്റിങ് ഓഫീസര്‍ കേണല്‍ വിനോദ് കുമാർ ശിവറൻ,ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ ആശിഷ് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിൽസ്കൂള്‍ മാനേജർ പി.മുരളീധരന്‍, ഹെഡ് മാസ്റ്റര്‍കെ.പി.ലതീഷ്കുമാർ എന്നിവർ മുഖ്യ അതിഥികളായി.സുബേദാർ കെ ഭരത് കുമാർ,ഹവീൽദാർ മേജർ സുച്ചിൻറായ് , അണ്ടർ ഓഫീസർമാരായശ്യാം കൃഷ്ണ ആർ നമ്പ്യാർ, ദേവിക ദാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പ് അഡ്ജുന്റ് എം വി ധനേഷ്, സുബേദാര്‍ മാജര്‍ നാരായണ തിമ്മ നായിക്, വിവിധ സ്ഥാപനങ്ങളിലെ എന്‍. സി സി ഓഫീസര്‍മാര്‍, പി ഐ സ്റ്റാഫ് എന്നിവർചടങ്ങില്‍ പങ്കെടുത്തു.സമാപന പരിപാടിയിൽകുട്ടികളുടെകലാപരിപാടികൾ,ക്യാമ്പ് ഫയർ എന്നിവ നടന്നു.
Ncccamp