സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി
Sep 9, 2025 09:10 PM | By sukanya

ദില്ലി: രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുകള്‍ മാത്രമാണ് സുദര്‍ശന്‍ റെഡ്ഡിക്ക് നേടാനായത്.

തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

Delhi

Next TV

Related Stories
വന്യജീവികൾ  മലയിറങ്ങുന്ന ശാന്തിഗിരിയിൽ  കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

Sep 9, 2025 05:46 PM

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത...

Read More >>
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം കണ്ണൂർ ജില്ലയിൽ

Sep 9, 2025 04:46 PM

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം കണ്ണൂർ ജില്ലയിൽ

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം കണ്ണൂർ...

Read More >>
ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

Sep 9, 2025 04:30 PM

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം...

Read More >>
പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

Sep 9, 2025 03:58 PM

പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച്...

Read More >>
കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന ക്യാമ്പ്

Sep 9, 2025 03:41 PM

കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന ക്യാമ്പ്

കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന...

Read More >>
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി

Sep 9, 2025 03:12 PM

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന...

Read More >>
Top Stories

News Roundup

//Truevisionall