കണ്ണൂർ: ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു. ആലങ്കോട് ലീലാകൃഷ്ണനാണ് ഇത്തവണപുരസ്കാരം നൽകുന്നതെന്ന് സമിതി പ്രസിഡണ്ട് കെ കെ മാരാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രസാദാത്മക സാംസ്കാരിക പ്രവർത്തനത്തിനാണ് പുരസ്കാരം. ഇരുപത്തിഅഞ്ചായിരം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം സപ്തംബർ 13 ന് മാഹി മലയാള കലാഗ്രാമത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും.ഡോ:ടിപി സുകുമാരൻ സ്മാരക സമിതി കണ്ണൂരും മഹാത്മാ സാംസ്കാരിക സംഗമ വേദി തലശ്ശേരിയും ചേർന്നാണ് അവാർഡ് ദാനവും അനുസ്മരണ സമ്മേളനനും നടത്തുന്നത്. കാലത്ത് 10 മണിക്ക് നടക്കുന്ന സാംസ്കാരിക സംഗമം കെ കെ മാരാർ ഉൽഘാടനം ചെയ്യും. ഭാഷാപോഷിണി മുൻ പത്രാധിപരായ കെ സി നാരായണ അവാർഡ് ആലങ്കോട് ലീലാകൃഷ്ണന് കൈമാറും. ആകാശവാണി കൊച്ചി നിലയത്തിലെറിട്ടയർ സ്റ്റേഷൻ ഡയരക്ടർബാലകൃഷ്ണൻ കൊയ്യാൽ ടി പി സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ സമിതി സിക്രട്ടറി സി എച്ച് വത്സലൻ , സമിതി അംഗം ബാലകൃഷ്ണൻ കൊയ്യാൽ, മഹാത്മാസാംസ്കാരിക സംഗമവേദിപ്രസിഡണ്ട് എം പി രാധാകൃഷ്ണൻ , സിക്രട്ടറി അഡ്വ: രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.
Drtpsukumaramaward