ഇരിട്ടി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് റേഞ്ച് ഒഫീസും പേരാവൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസും ചേർന്ന് സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി.കുന്നോത്ത്, കൂട്ടുപുഴ, പേരട്ട എന്നിവിടങ്ങളിലെ സ്കൂൾ പരിസരങ്ങളിലെ കടകളിൽ ആണ് സംയുക്ത പരിശോധന നടത്തിയത്. കടകളിൽ പാൻ മസാലകളും ലഹരിവസ്തുക്കളും സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ കടകളിൽ സൂക്ഷിക്കുവാനോ വിൽക്കാനോ പാടുള്ളതല്ല എന്നും കർശന നിർദേശം നൽകി. തുടർന്നും പരിശോധന നടത്തുമെന്ന് ഓഫീസ് മേലധികാരികൾ അറിയിച്ചു. ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ പി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഫുഡ് സേഫ്റ്റി ഓഫീസർ മഹേഷ് എം എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുലൈമാൻ പി വി, ജെയിംസ് സിഎം, സിവിൽ എക്സൈസ് ഓഫീസർ അഖിൽ പി ജി, വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ് കെ ടി എന്നിവർ പങ്കെടുത്തു.
Onamspecialdrive