ഏഷ്യാ കപ്പില്‍ കിരീടം നേടിയാല്‍ വിജയികള്‍ക്കു കിട്ടും കോടികള്‍

ഏഷ്യാ കപ്പില്‍ കിരീടം നേടിയാല്‍ വിജയികള്‍ക്കു  കിട്ടും കോടികള്‍
Sep 9, 2025 01:11 PM | By sukanya

ഏഷ്യാ കപ്പിന് ഇന്ന് യുഎഇയില്‍ തുടക്കമാകാനിരിക്കെ ടൂര്‍ണമെന്‍റിലെ സമ്മാനത്തുക സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത്. 2023ലെ ഏഷ്യാ കപ്പിനെ അപേക്ഷിച്ച് ഇത്തവണ സമ്മാനത്തുകയില്‍ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) 100 ശതമാനത്തിലധികം വര്‍ധന വരുത്തിയിട്ടുണ്ടെന്നാണ് സൂചന. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏഷ്യാ കപ്പില്‍ കിരീടം നേടുന്നവര്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ആയിരിക്കും.

രണ്ടാം സ്ഥാനക്കാര്‍ക്ക് ഒന്നരലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.3 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരന് 12.50 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. 2023ല്‍ ഏഷ്യാ കപ്പില്‍ കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിച്ചത് 1.25 കോടി രൂപയായിരുന്നു.

സമ്മാനത്തുക എത്രയാണെന്ന് എസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെ എട്ടു ടീമുകളാണ് ഇത്തവണ ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യക്ക പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍ എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ മത്സരിക്കുന്നത്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍. ഇതില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറിലെത്തുന്ന നാലു ടീമുകളും പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലിലെത്തുന്ന രീതിയിലാണ് ഇത്തവണത്തെ മത്സരക്രമം. ഈ മാസം 28നാണ് ഫൈനല്‍

cricket

Next TV

Related Stories
മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

Feb 18, 2026 05:38 AM

മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

മണിയാണി - പുലി മുണ്ട റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം...

Read More >>
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ ഒന്ന്

Feb 18, 2026 05:33 AM

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ ഒന്ന്

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന്‌ റമദാൻ...

Read More >>
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

Feb 17, 2026 08:06 PM

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന്‍ ഒന്ന്...

Read More >>
കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

Feb 17, 2026 07:14 PM

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം

കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ...

Read More >>
‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ ബിന്ദു

Feb 17, 2026 05:08 PM

‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ ബിന്ദു

‘വോട്ടിന് വേണ്ടി ശബരിമലയെ പ്രയോജനപ്പെടുത്തുന്നത് യുഡിഎഫ്, സർക്കാർ സമചിത്തതയോടെ തീരുമാനമെടുക്കും’; മന്ത്രി ആർ...

Read More >>
നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:26 PM

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
Top Stories