കണ്ണൂർ : മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട. മാലൂർ പൂവത്താർ കുണ്ട് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് 60 ലിറ്റർ ചാരായം പിടികൂടിയത്. എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ഷിംനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് തോടരികിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെത്തിയത്.സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. തുടർനടപടികൾക്കായി കേസ് കൂത്തുപറമ്പ് റേഞ്ച് ഓഫീസിന് കൈമാറി.
ഒരാഴ്ച മുൻപ് ഇതേ പ്രദേശത്തുനിന്നും അഞ്ച് ലിറ്റർ ചാരായവുമായി വിനോദൻ എന്നയാളെ എക്സൈസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വൻതോതിൽ ചാരായം പിടികൂടുന്നത്. ഇത്രയധികം അളവിൽ ചാരായം ശേഖരിച്ചതിന് പിന്നിൽ വൻ സംഘമുണ്ടോയെന്നും ഇതിന്റെ സ്രോതസ്സിനെക്കുറിച്ചും ഗൗരവമായ അന്വേഷണം നടന്നു വരികയാണെന്ന് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷ് അറിയിച്ചു.പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ ഷിംനയ്‌ക്കൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാജി സി.പി., അനീഷ് കുമാർ പൂവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷാജി പി.സി., സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് സി., പ്രസൂൺ എൻ.കെ., ഡ്രൈവർ ധനീഷ് സി. എന്നിവരും പങ്കെടുത്തു.
Ecciseraidmalur
















.jpeg)



















