‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി
Feb 17, 2026 02:27 PM | By Remya Raveendran

കൊച്ചി:   ശബരിമല സന്നിധാനത്ത് പടിപൂജ മുടങ്ങി. അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ട് ഇല്ലാത്ത സാഹചര്യം നിലനിൽക്കേയാണ് പൂജ മുടങ്ങിയത്. ഇന്നലെയും കഴിഞ്ഞ ശനിയാഴ്ചയും ആയിരുന്നു പടിപൂജ നടക്കാതിരുന്നത്. സ്ലോട്ട് മറിച്ച് വിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ അടക്കം കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.ഏകദേശം 1,40,000 രൂപയോളം ചിലവ് വരുന്നതാണ് പടിപൂജ. ഇതിനായി ആറുമാസം മുൻപ് എങ്കിലും സ്ലോട്ട് ബുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ബുക്ക് ചെയ്യുന്ന സ്ലോട്ട് മറിച്ചു വിൽക്കുന്നതായി വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പടിപൂജ മുടങ്ങിയത്. പൂജ ബുക്ക് ചെയ്ത ആളോ അവരുമായി അടുത്ത് നിൽക്കുന്ന ബന്ധത്തിൽ പെട്ടവരോ തന്നെ പൂജയ്ക്ക് എത്തണമെന്നാണ് ചട്ടം. ഇതല്ലാതെ വരുന്നവരെ വിജിലൻസ് പൂജയ്ക്കായി അനുവദിക്കില്ല. പൂജയ്ക്കുവേണ്ടി ബുക്ക് ചെയ്ത സ്ലോട്ടുകൾ മൂന്നും നാലും ഇരട്ടി തുകയ്ക്ക് മറിച്ചു വിൽക്കുന്നതായുള്ള ആരോപണവും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബുക്ക് ചെയ്യാത്തവർ വരാതാകുമ്പോൾ പൂജ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നാണ് തന്ത്രി അടക്കമുള്ളവരുടെ വിശദീകരണം. വഴിപാട് മുടങ്ങിയാലും നിത്യനിദാനങ്ങൾ സന്നിധാനത്ത് മുടങ്ങില്ലെന്നും തന്ത്രി പറയുന്നു.

Sabarimalapadipooja

Next TV

Related Stories
നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:26 PM

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 2 പേർ മരണപ്പെട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

Feb 17, 2026 03:14 PM

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന്...

Read More >>
എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

Feb 17, 2026 03:04 PM

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: വി.ശിവന്‍കുട്ടി

എംപ്ലോയ്മെന്റ് എക്‌സ്‌ക്‌ചേഞ്ച് സംവിധാനത്തെ കാലാനുസൃതമായി പരിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: ...

Read More >>
മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

Feb 17, 2026 02:58 PM

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം പിടികൂടി

മാലൂരിൽ എക്സൈസിന്റെ ചാരായ വേട്ട ; 60 ലിറ്റർ ചാരായം...

Read More >>
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

Feb 17, 2026 02:09 PM

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

Feb 17, 2026 02:06 PM

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

കണ്ണൂർ ആനയിടുക്ക് എൽ പി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം...

Read More >>
Top Stories