ഇരിക്കൂർ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 'റൺ പാലക്കയം തട്ട്' എന്ന പേരിൽ സെപ്റ്റംബർ 13-ന് മിനി മാരത്തൺ നടത്തും. ഡിടിപിസിയും ഇരിക്കൂർ ടൂറിസം ഇനവേഷൻ കൗൺസിലും ചേർന്നാണ് മാരത്തൺ നടത്തുന്നത്.പയ്യാവൂരിൽ നിന്നും പാലക്കയംതട്ടിന്റെ താഴ്‍വാരമായ പുലിക്കുരുമ്പ വരെയാണ് മാരത്തൺ നടത്തുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും മത്സരത്തിൽ പങ്കെടുക്കും.
Runpalakkayamthattu