മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്
Sep 28, 2025 02:46 PM | By Remya Raveendran

കോഴിക്കോട് :  വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഇടത്തരം മഴ ആയിരിക്കും പെയ്യുക, നാളെയോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

തെക്കൻ ഗുജറാത്ത്, കൊങ്കൺ – ഗോവ തീരം, തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, തെക്കൻ ഒഡിഷ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Rainalert

Next TV

Related Stories
ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം.

Feb 16, 2026 10:49 AM

ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം.

ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം....

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസ് :  ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും

Feb 16, 2026 10:27 AM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസ് : ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസ് : ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും...

Read More >>
നിയമസഭാംഗമായി തിരികെയെത്താനു കുമോ? ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം.

Feb 16, 2026 10:04 AM

നിയമസഭാംഗമായി തിരികെയെത്താനു കുമോ? ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം.

നിയമസഭാംഗമായി തിരികെയെത്താനു കുമോ? ആന്‍റണി രാജുവിന് ഇന്ന് നിർണായക ദിനം....

Read More >>
ശബരിമല യുവതീപ്രവേശനം: വിധി പുനഃപരിശോധിക്കണമെന്നതുൾപ്പെടെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

Feb 16, 2026 09:30 AM

ശബരിമല യുവതീപ്രവേശനം: വിധി പുനഃപരിശോധിക്കണമെന്നതുൾപ്പെടെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ശബരിമല യുവതീപ്രവേശനം: വിധി പുനഃപരിശോധിക്കണമെന്നതുൾപ്പെടെയുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന്...

Read More >>
ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും : സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ

Feb 16, 2026 08:45 AM

ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും : സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ

ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരിക്കും : സർക്കാർ മെഡിക്കൽ കോളജിലെ...

Read More >>
എ കെ ജി മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Feb 16, 2026 07:04 AM

എ കെ ജി മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എ കെ ജി മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
Top Stories

News Roundup