എ കെ ജി മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എ കെ ജി മ്യൂസിയം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Feb 16, 2026 07:04 AM | By sukanya

കണ്ണൂർ :പെരളശ്ശേരി എ.കെ.ജി. മ്യൂസിയം ഫെബ്രുവരി 17 ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.

രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങൾ, പാർലമെന്റിലെ മികച്ച പ്രകടനങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവ പുതുതലമുറയ്ക്ക് കൂടി പകർന്നു നൽകുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയേറ്റർ, എകെജിയുടെ ദീർഘകായ പ്രതിമകൾ, മിനിയേച്ചറുകൾ, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്കാരം എന്നിവയുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്റേഷൻ സംവിധാനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സജ്ജമായിരിക്കുന്നത്.

തലശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്. 12.06 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ്. കെട്ടിടം നിർമ്മിക്കുന്നതിന് 6.44 കോടി രൂപയും പ്രദർശന സജ്ജീകരണങ്ങൾക്കായി 4.82 കോടി രൂപയും ചെലവഴിച്ചു.

Pinarayi vijayan

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 16, 2026 06:30 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ചീങ്കണ്ണി പുഴയിൽ തടയണ നിർമ്മിച്ചു.

Feb 15, 2026 07:32 PM

ചീങ്കണ്ണി പുഴയിൽ തടയണ നിർമ്മിച്ചു.

ചീങ്കണ്ണി പുഴയിൽ തടയണ...

Read More >>
പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

Feb 15, 2026 07:20 PM

പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍...

Read More >>
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

Feb 15, 2026 04:25 PM

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച...

Read More >>
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

Feb 15, 2026 03:14 PM

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന്...

Read More >>
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

Feb 15, 2026 03:03 PM

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

Read More >>
Top Stories










News Roundup