കണ്ണൂര്‍: കണ്ണൂര്‍ വനിത ഗവ. ഐ ടി ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി പ്രിന്‍സിപ്പല്‍ മുന്‍പാകെ എത്തണം. ഫോണ്‍: 8075506157
appoinment


.jpeg)





.jpeg)






























