ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ദം ചേരി.- ജൂബിലി റോഡ് (കൊട്ടിയൂര്‍ പഞ്ചായത്ത്), വെള്ളർവള്ളി- പോത്തുകുഴി റോഡ് (പേരാവൂര്‍ പഞ്ചായത്ത്), അങ്ങാടിക്കടവ് - വാലൻ കരിറോഡ് (അയ്യൻകുന്ന് പഞ്ചായത്ത്), നാനാനിപൊയിൽ - പെരുന്താനം റോഡ് (കേളകം പഞ്ചായത്ത്), എടത്തൊട്ടി- തളിപോയിൽ റോഡ് (മുഴക്കുന്ന് പഞ്ചായത്ത്), കാളികയം - ചാണപ്പാറ റോഡ് (കണിച്ചാര്‍ പഞ്ചായത്ത്), കൂരൻമുക്ക്- നടുവനാട് റോഡ് (ഇരിട്ടി മുന്‍സിപ്പാലിറ്റി) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
7 million rupees for road renovation in Peraavoor constituency