കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ; പി. പി. രാജേഷ് അറസ്റ്റിൽ
Oct 18, 2025 04:36 PM | By Remya Raveendran

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷ് അറസ്റ്റിലായി.കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം. വീടിന്‍റെ മുൻവാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്. 

ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല.പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൌണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് നൽകുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.

Koothuparamba

Next TV

Related Stories
കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Oct 19, 2025 07:06 AM

കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 19, 2025 06:53 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

Oct 19, 2025 06:41 AM

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം...

Read More >>
കർഷക പ്രതിഷേധ ജാഥയ്ക്ക് മലയോരത്ത് വൻ സ്വീകരണം

Oct 18, 2025 09:29 PM

കർഷക പ്രതിഷേധ ജാഥയ്ക്ക് മലയോരത്ത് വൻ സ്വീകരണം

കർഷക പ്രതിഷേധ ജാഥയ്ക്ക് മലയോരത്ത് വൻ...

Read More >>
കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം: കൗണ്‍സിലറെ സിപിഎം പുറത്താക്കി

Oct 18, 2025 07:51 PM

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം: കൗണ്‍സിലറെ സിപിഎം പുറത്താക്കി

കൂത്തുപറമ്പിൽ വയോധികയുടെ മാല മോഷ്ടിച്ച സംഭവം: കൗണ്‍സിലറെ സിപിഎം...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

Oct 18, 2025 04:59 PM

കേളകം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

കേളകം ഗ്രാമപഞ്ചായത്ത് വികസന...

Read More >>
Top Stories










News Roundup






//Truevisionall