പടിയൂർ : നവംബർ 5മുതൽ 8വരെ പടിയൂർ ജിഎച്ച്എസ്എസിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വാസന്തി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.മിനി, സ്ഥിരംസമിതി അധ്യക്ഷരായ കെ.രാഗേഷ്,കെ.വി.തങ്കമണി,പഞ്ചായത്ത് അംഗങ്ങളായ ലൂസി ശിവദാസ്,സി.അഭിലാഷ്,ജനറൽ കൺവീനർ കെ.പ്രേമരാജൻ,ജോ.കൺവീനർ വി.വി.സുരേഷ്കുമാർ,പിടിഎ പ്രസിഡൻ്റ് എ. രാജീവൻ,വൈസ് പ്രസിഡൻ്റ് എം. മുരളീധരൻ,പി.പി.ഹാരീസ്,കെ.രാഘവൻ,എ.അനിൽകുമാർ, കെ.ബി.ബാബു,എം.തുളസീധരൻ, പി.ജി.സിന്ധു, സി.റീന,ജോബിഷ് മാത്യു,കെ.രമിത്ത് തുടങ്ങിയവർ സംസാരിച്ചു.കലോത്സവ ലോഗോ രൂപകല്പന ചെയ്ത ഷാജി അക്ഷരയെ ചടങ്ങിൽ ആദരിച്ചു.

Erikkorkalolsavam