ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു
Nov 17, 2025 02:17 PM | By Remya Raveendran

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്. ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ് മില്ലുംപടിയിലാണ് അപകടം. ഗീതികയും ബന്ധുവും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഗീതികയെ രക്ഷിക്കാനായില്ല.പുല്‍പറ്റ പൂക്കളത്തൂരിലെ അമ്മയുടെ വീട്ടില്‍ നിന്ന് ബന്ധു മിഥുന്റെ കൂടെ ബൈക്കില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ഗീതിക. പരിക്കേറ്റ മിഥുന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സ്മിതയാണ് മരിച്ച ഗീതികയുടെ അമ്മ. നിമിത, ഗോപിക എന്നിവർ സഹോദരങ്ങളാണ്.

Bikeaccidentinmalapuram

Next TV

Related Stories
 പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

Feb 11, 2026 10:15 PM

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുന്നു

പേരാവൂർ ടൗണിൽ പേ പാർക്കിങ്ങ് സൗകര്യം...

Read More >>
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

Feb 11, 2026 04:29 PM

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ്...

Read More >>
32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Feb 11, 2026 03:46 PM

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ

32 കുപ്പി മാഹിമദ്യവുമായി മധ്യവയസ്കൻ എക്സൈസ്...

Read More >>
ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Feb 11, 2026 03:26 PM

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ...

Read More >>
ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Feb 11, 2026 03:10 PM

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ്...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 02:55 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന് സുപ്രിംകോടതിയുടെ കടുത്ത...

Read More >>
Top Stories

News Roundup