‘പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു’; വിവാദ പരാമര്‍ശവുമായി എംഎം മണി

‘പെന്‍ഷന്‍ വാങ്ങി ഇഷ്ടം പോലെ തിന്നു; എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു’; വിവാദ പരാമര്‍ശവുമായി എംഎം മണി
Dec 13, 2025 03:21 PM | By Remya Raveendran

തിരുവനന്തപുരം :   തദ്ദേശ തിരഞ്ഞെടുപ്പിലെ  തിരിച്ചടിക്ക് പിന്നാലെ വിവാദമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ പ്രസ്താവന.നല്ല ഒന്നാന്തരം പെന്‍ഷന്‍ വാങ്ങിച്ചിട്ട് ഇഷ്ടം പോലെ തിന്ന ആളുകളുണ്ട്. എന്നിട്ട് നേരെ എതിരെ വോട്ട് ചെയ്തു എന്ന് പറഞ്ഞാല്‍ അതിന്റെ പേരെന്താ – എംഎം മണി ചോദിച്ചു.

പരാജയം എന്തുകൊണ്ടെന്ന് എല്‍ഡിഎഫ് പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തല്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ നടപടികള്‍ക്കും വോട്ട് കിട്ടുമായിരുന്നെങ്കില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് പരാജയപ്പെടാന്‍ സാധ്യതയില്ല. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും പ്രയോജനപ്പെടുത്തുന്ന ആളുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത് – അദ്ദേഹം പറഞ്ഞു

ഇതെല്ലാം വാങ്ങിച്ച് വളരെ ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിനടിപ്പെട്ട് വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. റോഡ്, പാലം, ക്ഷേമപ്രവര്‍ത്തനങ്ങള്‍. വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെന്‍ഷന്‍ വാങ്ങി എതിരായി വോട്ടു ചെയ്തു. ഒരു മാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ – എം.എം.മണി പറഞ്ഞു.

Mmmanisbytes

Next TV

Related Stories
കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

Dec 16, 2025 04:20 PM

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു

കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം കാട്ടാന ഇറങ്ങി കൃഷി...

Read More >>
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

Dec 16, 2025 04:01 PM

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന്...

Read More >>
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

Dec 16, 2025 03:37 PM

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി...

Read More >>
ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

Dec 16, 2025 02:53 PM

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

Dec 16, 2025 02:35 PM

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; ‘കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ?’ ചോദ്യവുമായി...

Read More >>
‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

Dec 16, 2025 02:21 PM

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’;...

Read More >>
Top Stories