പെരുമ്പുന്ന: പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് തുടക്കമായി.
ഇടവക വികാരി ഫാ. ജോൺ പൊന്നമ്പേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന ആഘോഷമായ വി.കുർബ്ബാനയ്ക്കും തിരുനാൾ പ്രസംഗത്തിനും ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിച്ചു. തുടർന്ന് ഇടവകയിലെ ഭക്തസംഘടനകളുടെ കലാപരിപാടികൾ നടന്നു. ശനിയാഴ്ച നടക്കുന്ന വി.കുർബ്ബാനയ്ക്കും തിരുനാൾ സന്ദേശത്തിനും ഫാ.തോമസ് കുഴിഞ്ഞാലിൽ കാർമികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സാമൂഹ്യ നാടകം ആഹ്ലാദം എന്നിവ നടക്കും. ഫെബ്രു 8 ന് ഞായറാഴ്ച ത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ആൻ്റണി പരതേപതിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
വൈകീട്ട് 7 ന് ആനന്ദം മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. തിങ്കളാഴ്ച സെൻ്റ് മേരീസ് യുപി സ്കൂൾ സുവർണ്ണ ജൂബിലി സമാപന ആഘോഷ പരിപാടികൾ നടക്കും. അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. കോർപ്പറേറ്റ് മാനേജർ ഫാ. സോണി വടശേരിൽ അധ്യക്ഷനാകും. പൂർവ്വ വിദ്യാർത്ഥിസംഗമം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടക്കും.
Perupunna

_(8).jpeg)

_(17).jpeg)

.jpeg)
.jpeg)
_(8).jpeg)

_(17).jpeg)
.jpeg)
.jpeg)



.jpeg)




















