ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
Feb 7, 2026 11:39 AM | By sukanya

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിയും. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും.

പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.



Sabarimala

Next TV

Related Stories
പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ.

Feb 7, 2026 01:08 PM

പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ.

കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ...

Read More >>
മരത്തിൽ നിന്ന് വീണ് മരിച്ചു

Feb 7, 2026 12:18 PM

മരത്തിൽ നിന്ന് വീണ് മരിച്ചു

മരത്തിൽ നിന്ന് വീണ്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട് കൂടും

Feb 7, 2026 12:14 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട് കൂടും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

Feb 7, 2026 11:47 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും

Feb 7, 2026 11:20 AM

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

Feb 7, 2026 10:52 AM

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന...

Read More >>
Top Stories










News Roundup