കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആനയിടഞ്ഞതിനെ തുടർന്ന് ക്ഷേത്രമുറ്റത്ത് എത്തിയ ഭക്തർ പരിഭ്രാന്തരായി ഓടി. ഇതിനിടെ ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഇടഞ്ഞയുടൻ തന്നെ ഗോപുര കവാടങ്ങൾ അടച്ചതിനാൽ ആനയ്ക്ക് പുറത്തേക്കിറങ്ങാനായില്ല. ഇത് വലിയ അപകടം ഒഴിവാക്കി. തുടർന്ന് ആളുകളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. 9.15ഓടെ എലിഫന്റ് സ്‌ക്വാഡ് എത്തി 10 മണിയോടെ ആനയെ തളച്ചു.
Kochi





































