എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം

എസ്ഐആർ: രേഖകൾ ഫെബ്രുവരി 14 ന് 11 മണിക്ക് മുമ്പ് ഹാജരാക്കണം
Feb 13, 2026 10:55 AM | By sukanya

തിരുവനന്തപുരം:എസ്ഐആർ 2026 മായി ബന്ധപ്പെട്ട് ഫോം 6, 6 എ, 7, 8 എന്നീ അപേക്ഷകൾ സമർപ്പിച്ചവരിൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിക്കുന്ന രേഖകൾ ഇനിയും ഹാജരാകാത്തവരുണ്ടെങ്കിൽ ഫെബ്രുവരി 14ന് കാലത്ത് 11 മണിക്ക് മുമ്പ് ബന്ധപ്പെട്ട നിയമസഭ മണ്ഡലത്തിന്റെ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ( എ ഇ ആർ ഒ) മുമ്പാകെ രേഖകൾ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. രേഖകൾ ഹാജരാകാത്ത പക്ഷം പരിശോധനക്ക് ശേഷം അപേക്ഷ നിരസിക്കുന്നതാണ്.

എല്ലാ വില്ലേജ് ഓഫീസുകളിലും ഫെബ്രുവരി 13ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി യോഗങ്ങൾ നടത്തുന്നതാണ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പ്രസ്തുത യോഗത്തിൽ ഉന്നയിക്കാം. വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഫെബ്രുവരി 14 നകം ബന്ധപ്പെട്ട എ ഇ ആർ ഒ മാരെയോ ഇ ആർ ഒ മാരെയോ അറിയിക്കാവുന്നതാണ്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്നതാണ്. അതിനുശേഷവും നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാനും മാറ്റങ്ങൾ വരുത്താനുമുള്ള അവസരം തുടർച്ചയായ പുതുക്കൽ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതാണെന്നും അറിയിച്ചു.

thiruvanathapuram

Next TV

Related Stories
കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

Feb 13, 2026 01:05 PM

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

Feb 13, 2026 12:44 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
തിരുവനന്തപുരത്തു   ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Feb 13, 2026 12:07 PM

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ...

Read More >>
ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

Feb 13, 2026 12:05 PM

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം...

Read More >>
സ്വർണ വില കുത്തനെ കുറഞ്ഞു

Feb 13, 2026 11:48 AM

സ്വർണ വില കുത്തനെ കുറഞ്ഞു

സ്വർണം വില കുത്തനെ കുറഞ്ഞു...

Read More >>
ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Feb 13, 2026 11:24 AM

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

Read More >>
Top Stories

News Roundup