പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
Feb 16, 2026 05:17 PM | By Remya Raveendran

കൊച്ചി:   കെപിസിസിയുടെ പരിപാടിയിൽ നടൻ പ്രേംകുമാർ. കെപിസിസി സംസ്കാര സാഹിതിയുടെ പരിപാടിയിൽ മുഖ്യതിഥിയായി പ്രേംകുമാർ പങ്കെടുക്കും. നാളെ വൈകിട്ട് 5.30 ക്കാണ് പരിപാടി നടക്കുക. കെ. സി വേണുഗോപാലും പരിപാടിയിൽ പങ്കെടുക്കും.നാളെ വൈകിട്ട് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പ്രേംകുമാറിൻ്റെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ സംഘാടകർ പുറത്തുവിട്ടു പരിപാടിയിൽ പ്രേംകുമാർ പങ്കെടുക്കുമെന്ന് സംസ്കാരസാഹിതി ഭാരവാഹികൾ അറിയിച്ചു. എന്നാൽ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രതികരണത്തിന് പ്രേംകുമാർ തയ്യാറായിട്ടില്ല.ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഇരട്ടനീതി നടന്നെന്ന് പ്രേംകുമാർ കുറ്റപ്പെടുത്തിയിരുന്നു. സാഹിത്യകാരൻ സച്ചിദാനന്ദൻ സർക്കാരിനെതിരെ ഗുരുതരമായ പ്രസ്താവനയാണ് നടത്തിയതെന്നും എന്നിട്ടും സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് തന്നെ പുറത്താക്കാൻ കാരണം. അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോൾ അതിനൊരു മാന്യതവേണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യാത്രയയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദൻ മാഷിനോട് ബഹുമാനം മാത്രമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Premkumar

Next TV

Related Stories
കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

Feb 16, 2026 07:27 PM

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ

കർഷക അവകാശ പത്രിക അവതരിപ്പിച്ച് കിഫ...

Read More >>
റോഡ്  പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

Feb 16, 2026 06:28 PM

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു വിടും

റോഡ് പ്രവർത്തി നടക്കുന്നതിനാൽ വാഹനങ്ങൾ വഴി തിരിച്ചു...

Read More >>
ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

Feb 16, 2026 05:58 PM

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ സമിതി

ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപം ചൊരിയുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ...

Read More >>
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

Feb 16, 2026 03:56 PM

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ...

Read More >>
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

Feb 16, 2026 03:21 PM

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻ

സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി...

Read More >>
ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 03:14 PM

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ...

Read More >>
Top Stories

News Roundup