സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം : ഇടപെട്ട് ഹൈകോടതി

സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം :  ഇടപെട്ട് ഹൈകോടതി
Feb 22, 2026 06:49 AM | By sukanya

കൊല്ലം: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. കൊട്ടാരക്കര ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു എസ് നായർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ സ്കൂൾ മാനേജർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് ചോദിച്ച കോടതി,

ഹർജി തീർപ്പാകും വരെ പ്രധാനാധ്യാപികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സ്കൂൾ മാനേജ‍ർ ഇടപെടരുതെന്നും പറഞ്ഞു. അധ്യാപികയ്ക്ക് ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കി നൽകണമെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവ് പുറത്തിറക്കി.

ചുരിദാറിട്ടതിൻ്റെ പേരിൽ സ്കൂളിൽ പ്രവേശിക്കുന്നത് വിലക്കിയതിനെതിരെ പ്രധാനാധ്യാപിക ഹൈക്കോടതിയിൽ നൽകിയ ഹർജി പരി​ഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണങ്ങൾ നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ചുരിദാർ ഇട്ട് വന്നതിൻ്റെ പേരിൽ പ്രധാനാധ്യാപിക സിന്ധുവിനെ ഗേറ്റിന് മുന്നിൽ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജർ കെ സുരേഷ് കുമാറിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. പൊലീസ് ഇടപെട്ടായിരുന്നു അധ്യാപികയെ പിന്നീട് സ്‌കൂളിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെതിരെയായിരുന്നു പൊലീസ് കേസെടുത്തതെങ്കിലും വ്യാപക വിമർശനം ഉയർന്നതോടെ സുരേഷ് കുമാറിനെയും പ്രതി ചേർക്കുകയായിരുന്നു.

Highcourt

Next TV

Related Stories
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം:  20 പേർക്ക് പരിക്ക്.

Feb 22, 2026 07:19 AM

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 20 പേർക്ക് പരിക്ക്.

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 20 പേർക്ക്...

Read More >>
ലാബ് ടെക്‌നീഷ്യന്‍ നിയമനം

Feb 22, 2026 07:06 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

Feb 21, 2026 09:11 PM

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് എലസ്റ്റണ്‍ എസ്റ്റേറ്റില്‍ അടിയന്തിരമായി ഭൂമി അനുവദിക്കണം: ടി. സിദ്ധിഖ്...

Read More >>
ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

Feb 21, 2026 07:30 PM

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി, ആരോഗ്യനില തൃപ്തികരമെന്ന്...

Read More >>
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

Feb 21, 2026 04:29 PM

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌ ഷമ്മാസ്

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം തടഞ്ഞ സർക്കാർ നടപടി: ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ്‌...

Read More >>
 വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Feb 21, 2026 04:02 PM

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വടക്കുമ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര...

Read More >>
Top Stories