ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ 5 കെഎസ്‍യു പ്രവര്‍ത്തകര്‍ റിമാന്‍ഡിൽ

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ 5 കെഎസ്‍യു പ്രവര്‍ത്തകര്‍ റിമാന്‍ഡിൽ
Feb 26, 2026 06:55 AM | By sukanya

കണ്ണൂര്‍: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം.

കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുൽ, അഹമ്മദ് യാസീൻ, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

'കൊല്ലെടാ' എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചു എന്നാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.



Veenajeorge

Next TV

Related Stories
വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം

Feb 26, 2026 09:00 AM

വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം പ്രകടനം

വീണ ജോർജിനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം...

Read More >>
വലിയങ്ങാടി അപകടം: കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും

Feb 26, 2026 08:50 AM

വലിയങ്ങാടി അപകടം: കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും

വലിയങ്ങാടി അപകടം. രണ്ട് കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും...

Read More >>
ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍ അറസ്റ്റില്‍

Feb 26, 2026 08:47 AM

ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍ അറസ്റ്റില്‍

ഭിന്നശേഷിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി മര്‍ദ്ദനം : രണ്ട് പേര്‍...

Read More >>
തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Feb 26, 2026 08:46 AM

തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തെക്കൻ ജില്ലകളില്‍ മഴ കനക്കും : മൂന്ന് ജില്ലകളില്‍ ഓറഞ്ച്...

Read More >>
 രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ

Feb 26, 2026 08:44 AM

രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ

രാഹുൽ ഗാന്ധി ഇന്ന് പേരാവൂരിൽ...

Read More >>
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും

Feb 26, 2026 08:42 AM

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് പുറത്തിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന്...

Read More >>
Top Stories










News Roundup