ഇറാൻ-ഇസ്രായേല്‍ യുദ്ധം: ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക

ഇറാൻ-ഇസ്രായേല്‍ യുദ്ധം:  ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക
Mar 10, 2026 12:24 PM | By sukanya

ബംഗളൂരു: ഇറാൻ-ഇസ്രായേല്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയില്‍ ആശങ്ക പടരുന്നു.ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികള്‍ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം മൂലം വിതരണം തടസപ്പെടുമെന്ന ഭീതിയില്‍ ആളുകള്‍ കൂട്ടത്തോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് പ്രധാന കാരണം. നിലവില്‍ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാല്‍, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം, ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് നടത്താൻ സാധിക്കൂ. രണ്ട് സിലിണ്ടറുകള്‍ ഉള്ളവർക്ക് ഇത് 30 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സിലിണ്ടർ വിലയില്‍ 60 രൂപയുടെ വർദ്ധനവ് ഉണ്ടായതും വിതരണത്തിലെ നിയന്ത്രണങ്ങളും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വർദ്ധിപ്പിച്ചു. ഇതോടെ പലയിടങ്ങളിലും പാചകവാതകം കരിഞ്ചന്തയില്‍ 1,500 രൂപ വരെ ഈടാക്കി വില്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബുക്കിംഗില്‍ 20 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 80 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. യുദ്ധം മൂലം ഈ പാതയില്‍ തടസ്സമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അള്‍ജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അധികമായി പാചകവാതകം എത്തിക്കാൻ സർക്കാർ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിലവില്‍ രാജ്യത്തെ വിതരണ ശൃംഖല സുരക്ഷിതമാണെന്നും അനാവശ്യമായി ഗ്യാസ് സിലിണ്ടറുകള്‍ വാരിക്കൂട്ടാൻ ശ്രമിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ബംഗളൂരുവിലും കേരളത്തിലും പ്രതിസന്ധിഅതേസമയം, ബംഗളൂരുവില്‍ പാചകവാതക പ്രതിസന്ധി രൂക്ഷമായി. ഹോട്ടലുകള്‍ക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിലച്ചു. ഇന്നലെ വിതരണം ചെയ്തത് 20 ശതമാനം മാത്രമാണ്. പ്രതിസന്ധി രൂക്ഷമെന്ന് കർണാടക ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹോട്ടലുകള്‍ അടച്ചിടും എന്ന് മുന്നറിയിപ്പ്. കൊച്ചിയില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ (ഐഒസി) പ്ലാന്റുകളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചക വാതക സിലിൻഡറുകളുടെ ഉത്പാദനം താത്കാലികമായി നിർത്തി വെച്ചു.

യുദ്ധസാഹചര്യത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിൻഡറുകളുടെ ഉത്പാദനമാണ് നിർത്തിയിരിക്കുന്നത്. 425 കിലോഗ്രാം ശേഷിയുള്ള സിലിൻഡറുകളും ഇനി പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറയ്ക്കില്ല. വാണിജ്യ പാചകവാതകത്തിന്റെ ഉത്പാദനം പെട്ടെന്ന് നിർത്തിയതോടെ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ മേഖലയ്ക്ക് പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

bamglore

Next TV

Related Stories
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

Mar 10, 2026 02:43 PM

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
Top Stories










News Roundup