ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ
Mar 10, 2026 02:58 PM | By Remya Raveendran

കൊച്ചി:   20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024ൽ കിരീടം നേടിയ രോഹിത് ശർമയ്ക്കും സംഘത്തിനും ലഭിച്ചത് 125 കോടി രൂപയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാന്‍ കാരണമായത്.ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.

Ttwentyworldcup

Next TV

Related Stories
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

Mar 10, 2026 02:43 PM

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 02:21 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
Top Stories

News Roundup