തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും
Mar 10, 2026 02:47 PM | By Remya Raveendran

കണ്ണൂർ :  തോട്ടട ഗവ. പോളിടെക്ന‌ിക് കോളേജ്സംഘടിപ്പിക്കുന്നദേശീയതലടെക്നോ- കൾച്ചറൽ ഫെസ്റ്റ് ( തരംഗ്-ടെക്നോകൾച്ചറൽ ഫെസ്റ്റ്)മാർച്ച് 12, 13 തീയ്യതികളിൽനടക്കുമെന്ന്പ്രിൻസിപ്പാൾപ്രമോദ്ചാത്തമ്പള്ളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സാങ്കേതിക വിദ്യയും കലയും ഒരുമിച്ച് അനുഭവവേദ്യമാകുന്ന ഈ ഫെസ്റ്റിൻ്റെ ഭാഗമായി ടെക്നിക്കൽ മത്സരങ്ങൾ, പ്രൊജക്റ്റ് എക്സ്പോ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ, ഇ-സ്പോർട്‌സ് ,ബൈക്ക് സ്റ്റണ്ടിങ്, ഫാഷൻ ഷോ, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടെ നിരവധി ആകർഷകമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ അറിവും വിനോദവും നൽകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ ഫാഷൻ ഷോയിലും മറ്റ് മത്സരങ്ങളിലും പങ്കെടുക്കും.ഫെസ്റ്റിന്റെ ഉദ്ഘാടനം മാർച്ച് 12-ന് രാവിലെ 11 മണിക്ക് ഐ.എസ്.ആർ.ഒ യിലെ സീനിയർ സയൻറിസ്റ്റു‌ം എച്ച്.ആർ കോർഡിനേറ്ററുമായ സി.നന്ദകുമാർ നിർവഹിക്കും. ഉദ്ദേശംരണ്ടായിരത്തിലധികം പേർ ഫെസ്റ്റിന്റെ മത്സരങ്ങളുടെ ഭാഗമാകും. വിവിധമത്സരങ്ങളിലായി ആകെരണ്ടരലക്ഷംരൂപയുടെസമ്മാനത്തുകയാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുക.വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പരിപാടികൾ കാണുന്നതിനായി പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ ഭാഗമായി കോളേജിലെ വിവിധ ലബോറട്ടറികളും മറ്റു സ്ഥാപനങ്ങളുടെ സ്റ്റാളുകളും പൊതുജനങ്ങൾക്ക് സന്ദർശിക്കാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.സാങ്കേതിക വിദ്യയും കലാസാംസ്‌കാരിക മികവും ഒരുമിക്കുന്ന "തരംഗ്" ഫെസ്റ്റിലേക്ക് 2000 ത്തിലേറെ പേർ പേര് രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.. വാർത്താ സമ്മേളനത്തിൽ കെ.പ്രഭാകരൻ, ഡോ. പി. ജെ ബിനു. കെ.ടി ബിജു, കെ. ലിജിന എന്നിവരും പങ്കെടുത്തു.

Tharangtechnoculture

Next TV

Related Stories
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

Mar 10, 2026 02:43 PM

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 02:21 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
Top Stories

News Roundup