ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി
Mar 22, 2026 06:59 AM | By sukanya

ബത്തേരി : സുല്‍ത്താന്‍ബത്തേരി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരായ ശക്തമായ വിധിയെഴുത്താവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കെ പി സി സി ട്രഷറര്‍ വി എ നാരായണന്‍. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് സി പി എം നടത്താന്‍ പോകുന്നത്. പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതിപ്പണം ഈ സര്‍ക്കാരിന്റെ കൈയ്യിലുണ്ട്. കേന്ദ്രം ഭരിക്കുന്ന മോദിയും പണകൊഴുപ്പിന്റെ രാഷ്ട്രീയും തന്നെയാണ് നടത്തുന്നത്. യു ഡി എഫിന്റെ കൈമുതല്‍ ജനങ്ങളുടെ സ്‌നേഹവും സന്തോഷവുമാണെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എ എന്ന നിലയില്‍ സുല്‍ത്താന്‍ബത്തേരിയിലെ വോട്ടര്‍മാര്‍ക്ക് ഏറ്റവും സുപരിചിതനായ ആളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായ ഐ സി ബാലകൃഷ്ണനെന്നും, വരാനിരിക്കുന്ന യു ഡി എഫ് സര്‍ക്കാരിന് കരുത്ത് പകരാന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

നിയോജകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ഡി പി രാജശേഖരന്‍ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് ടി ജെ ഐസക്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, സി പി വര്‍ഗീസ,് എം സി സെബാസ്റ്റ്യന്‍, ഡി പി രാജശേഖരന്‍, അബ്ദുള്ള മാടകര, കെ ഇ വിനയന്‍, എം എ അസൈനാര്‍, പി പി അയ്യൂബ് എം കെ, റഷീദ് ജോസഫ്, കളപ്പുരയ്ക്കല്‍, ബൈജു ഐസക്ക്, കെ ടി ജോര്‍ജ്, ബിജു ഐസക്ക്, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിങ്ങക്കാവില്‍, നിസി അഹമ്മദ്, പിഡി സജി,എടയ്ക്കല്‍ മോഹനന്‍, ബീന ജോസ്, കെ പി മധു, കെ ആര്‍ സാജന്‍, ആര്‍ രാജേഷ്‌കുമാര്‍, എന്‍ സി കൃഷ്ണകുമാര്‍, എം യു ഉലഹന്നാന്‍, കെ നൂറുദ്ദീന്‍, ഷബീര്‍ അഹമ്മദ്, ബാബുപഴുപ്പത്തൂര്‍, ജിനി തോമസ്, ലയണല്‍ മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

Sulthanbatheri

Next TV

Related Stories
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

Mar 22, 2026 07:54 AM

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

Mar 22, 2026 07:21 AM

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം...

Read More >>
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

Mar 22, 2026 07:08 AM

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌...

Read More >>
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

Mar 22, 2026 06:29 AM

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ...

Read More >>
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
Top Stories










News Roundup