കണ്ണൂര്‍ : ഈ വര്‍ഷം ജനുവരി ഒന്നിലെ കണക്കനുസരിച്ച് 52,163 പ്രവാസി വോട്ടര്‍മാരാണ് കണ്ണൂര്‍ ജില്ലയിലുള്ളത്. ഇത് എസ്.ഐ.ആര്‍ പട്ടിക വരുന്നതിന് മുമ്പുണ്ടായിരുന്ന പ്രവാസി വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ 274.7 ശതമാനം കൂടുതലാണ്.എസ്.ഐ.ആര്‍ പട്ടിക വരുന്നതിന് മുമ്പ്, 2025 ഒക്ടോബര്‍ 27 ലെ കണക്കനുസരിച്ച് 13,922 പേരായിരുന്നു ജില്ലയില്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്ന പ്രവാസി വോട്ടര്‍മാര്‍.18 നും 19 നുമിടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ ജില്ലയില്‍ 40,263 പേരാണ്. ഈ വിഭാഗത്തിലും എസ്.ഐ.ആര്‍ പട്ടികയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 28 ശതമാനമാണ് വര്‍ധന. ജില്ലയിലെ സര്‍വീസ് വോട്ടര്‍മാര്‍ 6544 ആണ്. പ്രത്യേകം ദുര്‍ബലരായ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട (പി.വി.ടി.ജി)എട്ട് വോട്ടര്‍മാരെ ജില്ലയില്‍ ഉള്ളൂ. ഈ വിഭാഗത്തില്‍പ്പെടുന്ന 18 പേര്‍ ജില്ലയില്‍ ഉണ്ടെന്നാണ് കണക്ക്; എല്ലാവരും കാട്ടുനായ്ക്ക ഗോത്രത്തില്‍ നിന്നുള്ളവര്‍. ഇവരില്‍ 11 പേര്‍ 18 ന് മുകളില്‍ പ്രായമുള്ളവരാണ്.കണ്ണൂര്‍ ജില്ലയില്‍ ആകെ 21,60,497 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11,18,589 സ്ത്രീകളും 10,41,897 പുരുഷന്മാരും 11 പേര്‍ ട്രാന്‍സ്ജന്‍ഡറുമാണ്.80 ന് മുകളില്‍ പ്രായമുള്ള 49,008 പേരും 85 ന് മുകളില്‍ 18,875 പേരും നൂറ് വയസിന് മുകളില്‍ പ്രായമുള്ള 132 പേരും കണ്ണൂര്‍ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Voterslistkannur
















.jpeg)





















