‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്
Mar 27, 2026 04:58 PM | By Remya Raveendran

ഡൽഹി:    ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും കേരളത്തിലെ സ്ത്രീകൾക്ക് ഒരു രക്ഷകർത്താവായി മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടെന്നും സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. കാട്ടക്കടയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്.കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം. കേരളത്തിനൊരു രക്ഷകർത്താവുണ്ട്. അത് പിണറായി വിജയനാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാറാണിവിടെ. വികസനം എന്നത് ഭവനരഹിതർക്ക് കൂരയുണ്ടാകുകയെന്നതാണ്. സ്ത്രീകൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്നത് കേരളത്തിലാണ്. കുടുംബശ്രീ രാജ്യത്തിന് മാതൃകയെന്നും അവർ വ്യക്തമാക്കി.കേരളം കഴിഞ്ഞ പത്ത് വർഷമായി വർഗീയകലാപമില്ലാത്ത നാട്. നുണകളുമായി ചിലർ വരുന്നു. നുണഫാക്ടറികൾ പലയിടത്തുമുണ്ട്. മോദിയും രാഹുൽഗാന്ധിയും മത്സരിച്ച് നുണ പറയുന്നു. മോദി മാത്രമായിരുന്നു ആദ്യമായി നുണ പറഞ്ഞിരുന്നത്. നീതി ആയോഗിൻ്റെ റിപ്പോർട്ട് മോദി വായിച്ചുനോക്കണം.

രാഹുൽ ഗാന്ധിയും രാഷ്ട്രീയ പോക്കറ്റടിക്കാരനായി. എന്നിട്ട് അവരാണ് ചെയ്യുന്നതെന്ന് പറയും. UDFഉം BJPയുമാണ് പോക്കറ്റടിക്കാർ. തിരുവനന്തപുരം കോർപറേഷൻ ബിജെപിക്ക് ലഭിച്ചത് ഡീലിലുടെ. 25 വാർഡുകളിൽ UDF വോട്ടുകൾ BJPക്ക് നൽകി. രാഹുൽഗാന്ധി ഇതിന് മറുപടി പറയണം. തൃശൂരിലെ UDFൻ്റെ ഒരു ലക്ഷം വോട്ടെവിടെപ്പോയി എന്നും അവർ ചോദിച്ചു.

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബുൾഡോസർ രാജ്’ നടപ്പാക്കുമ്പോൾ കേരളത്തിൽ വീടുകൾ നിർമ്മിച്ച് നൽകുകയാണ് ചെയ്യുന്നത്. കർണാടകയിലും തെലങ്കാനയിലും രാഹുൽ ഗാന്ധി നൽകിയ വാഗ്ദാനങ്ങൾ വട്ടപ്പൂജ്യമായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.

Brindhakarattu

Next TV

Related Stories
മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌

Mar 27, 2026 10:43 PM

മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌

മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള...

Read More >>
പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

Mar 27, 2026 10:32 PM

പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം...

Read More >>
മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

Mar 27, 2026 07:43 PM

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക്...

Read More >>
നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

Mar 27, 2026 03:43 PM

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

Mar 27, 2026 02:56 PM

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം...

Read More >>
Top Stories

News Roundup