സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്‌ടങ്ങൾ വിതച്ചു

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽ മഴ വ്യാപകമായ നാശനഷ്‌ടങ്ങൾ വിതച്ചു
Mar 29, 2026 06:58 AM | By sukanya

തിരുവനന്തപുരം : മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത ഉഷ്ണത്തിന് ശമനമായി മഴ എത്തിയെങ്കിലും, അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റും മിന്നലും ജനജീവിതത്തെ സാരമായി ബാധിച്ചു.

കോഴിക്കോട് ജില്ലയിലും വേനൽ മഴ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. മാവൂർ, നാദാപുരം, കുറ്റ്യാടി, തിരുവമ്പാടി, വിലങ്ങാട് എന്നീ മലയോര മേഖലകളിലും കോഴിക്കോട് നഗര പരിധിയിലുമാണ് മഴയും കാറ്റും കൂടുതൽ നാശം വിതച്ചത്. മാവൂരിൽ ശക്തമായ കാറ്റിൽ മൂന്ന് വീടുകൾ തകർന്നു വീണു. അപകടസമയത്ത് വീട്ടുകാർ ജാഗ്രത പാലിച്ചതിനാൽ വലിയൊരു ആളപായം ഒഴിവാകുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണം മറ്റും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നഗരമേഖലയിലും കാറ്റും മഴയും അപകടങ്ങൾ സൃഷ്ടിച്ചു. തിരുവണ്ണൂരിൽ ശക്തമായ കാറ്റിൽ ഒരു വൻമരം ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് കടപുഴകി വീണു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചെങ്കിലും, ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഒരേപോലെ വൈദ്യുതി ബന്ധം തടസപ്പെടുകയും ഗതാഗത തടസങ്ങൾ ഉണ്ടാവുകയും ചെയ്തു. വേനൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

Rain

Next TV

Related Stories
ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ

Mar 29, 2026 09:11 AM

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി നാളെ

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു: എസ്എസ്എൽസി...

Read More >>
കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും

Mar 29, 2026 09:09 AM

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും

കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി​വേ​ട്ട; പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും...

Read More >>
ഇന്ന് ഓശാന ഞായർ

Mar 29, 2026 09:03 AM

ഇന്ന് ഓശാന ഞായർ

ഇന്ന് ഓശാന...

Read More >>
വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ

Mar 29, 2026 07:03 AM

വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ കോട്ടയിൽ

വോട്ടർ ബോധവൽക്കരണ പരിപാടി ഞായറാഴ്ച കണ്ണൂർ...

Read More >>
ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം

Mar 29, 2026 06:54 AM

ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ സ്വീകരണം

ആറളം പഞ്ചായത്തിൽ അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിനു ആവേശകരമായ...

Read More >>
യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

Mar 28, 2026 04:36 PM

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ ഭാഗ്യശാലികൾ

യു എ യിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മണത്തണ സ്വദേശിയടക്കം 4 പേർ...

Read More >>
Top Stories

News Roundup