വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

 വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ
Mar 30, 2026 01:17 PM | By sukanya

കോട്ടയം : വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. ബില്‍ പുനഃപരിശോധിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയസ് മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. എഫ്‌സിആര്‍എ നിയമം ന്യൂനപക്ഷ- ഭൂരിപക്ഷ സംഘടനകളെയെല്ലാം ബാധിക്കുന്നതാണ്. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളെല്ലാം എഫ്‌സിആര്‍എയുടെ പരിധിയില്‍ വരുന്നതാണ്. എന്തിനാണ് ഈ നിയമം കൊണ്ടു വരുന്നത് എന്നറിയില്ലെന്നും ഓര്‍ത്തഡോക്‌സ് ബാവ അറിയിച്ചു.

ക്രൈസ്തവ ന്യൂനപക്ഷങ്ങളോടൊക്കെയുള്ള സമീപനത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാണോ ഇതുവഴി ശ്രമിക്കുന്നതെന്ന് ആശങ്കയുണ്ട്. അതുണ്ടാവാതിരിക്കാന്‍ സഭ ആഗ്രഹിക്കുന്നു. നിര്‍ബാധം സഭയ്ക്ക് ശുശ്രൂഷ നടത്താനുള്ള അനുവാദം ഉണ്ടാകണം. മാത്രമല്ല ഇപ്പോള്‍ തടഞ്ഞുവെച്ചിരിക്കുന്ന എഫ്‌സിആര്‍എകളെല്ലാം റിലീസ് ചെയ്യാനും റിന്യൂ ചെയ്യാനുമുള്ള അനുവാദം കിട്ടണമെന്നും ബാവ ആവശ്യപ്പെട്ടു.ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ നിന്നും ഇരട്ടത്താപ്പ് നയമുണ്ടോയെന്ന് സംശയിക്കുന്നു. സഭകളുടെ പള്ളികളെയും വ്യക്തികളെയും സന്ദര്‍ശിക്കുകയും സഭാ നേതാക്കന്മാര്‍ക്ക് ക്രിസ്തുമസിനും മറ്റും വിരുന്നു സല്‍ക്കാരം നടത്തുകയും ചെയ്യുന്നത് സഭ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. അതേസമയം സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ പ്രയാസപ്പെടുത്തുന്ന ശ്രമം ഉണ്ടാകുമ്പോള്‍, രണ്ടു തരത്തിലുള്ള സമീപനം സഭയെ വീര്‍പ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണുന്നത്.

ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്ന് എഫ്‌സിആര്‍എകള്‍ ബ്ലോക്ക് ചെയ്തിട്ട് രണ്ടു വര്‍ഷത്തിലധികമായി. അതു പുതുക്കി തരാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട എന്ന ബിജെപി നേതാക്കളുടെ വാക്കിന് അര്‍ത്ഥമില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനുമായി സംസാരിച്ചിട്ടില്ല. ബില്‍ വന്നശേഷം അദ്ദേഹം കാണാനോ ഒന്നും വന്നിട്ടില്ല. ചോദിക്കുകയും ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറയുമ്പോഴും, അത്തരത്തില്‍ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ബ്ലോക്ക് ചെയ്ത എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ എന്തുകൊണ്ട് തുറന്നു തരുന്നില്ലെന്ന് ബാവ ചോദിച്ചു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷങ്ങളെയാണ് എഫ്‌സിആര്‍എ നിയമം കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. വിദേശത്തു നിന്നും ലഭിക്കുന്ന സഹായങ്ങള്‍ ബ്ലോക്ക് ചെയ്യുന്നത് ന്യൂനപക്ഷങ്ങളെ വീര്‍പ്പുമുട്ടിക്കും. സഭകളുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളോ ബാധിക്കുമെന്നും ബാവ പറഞ്ഞു.

FCRA BILL

Next TV

Related Stories
 സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 03:49 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

Mar 30, 2026 02:20 PM

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ...

Read More >>
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

Mar 30, 2026 02:16 PM

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല...

Read More >>
നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം: കൊല്ലത്തു പത്തൊൻപത്കാരനെ കുത്തി കൊന്നു: പ്രതി പിടിയിൽ

Mar 30, 2026 01:55 PM

നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം: കൊല്ലത്തു പത്തൊൻപത്കാരനെ കുത്തി കൊന്നു: പ്രതി പിടിയിൽ

നൃത്തം ചെയ്യുന്നതിനിടയിലുണ്ടായ നിസാര തർക്കം: കൊല്ലത്തു പത്തൊൻപത്കാരനെ കുത്തി കൊന്നു: പ്രതി പിടിയിൽ...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

Mar 30, 2026 11:53 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16ന്...

Read More >>
കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

Mar 30, 2026 11:46 AM

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

കരീം ചേലേരി സെൻ്റ് മേരീസ് ദേവാലയം...

Read More >>
Top Stories










News Roundup






Entertainment News