കൊച്ചി: മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് പിൻവാങ്ങിയത് എന്നെ വളരെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ വളരെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയായിരുന്നു. സ്ഥലവും തീയതിയും അദ്ദേഹം അറിയിക്കും എന്ന് കരുതി. വെൽഫെയർ പാർട്ടി UDFന് പിന്തുണ കൊടുത്തപ്പോൾ വർഗീയവാദികൾ എന്ന് പറഞ്ഞു.മുഖ്യമന്ത്രി അവസരവാദത്തിന്റെ ആൾ രൂപമായി മാറിയിരിക്കുന്നു. SDPI യുമായും, RSS മായും മുഖ്യമന്ത്രി കൂടും. മുഖ്യമന്ത്രി ഞങ്ങളോട് വയനാടിന്റെ കണക്ക് ചോദിക്കുന്നു. ഈ പറയുന്ന അഭിമന്യുവിന്റെ ഫണ്ട് ഉൾപ്പെടെ അന്വേഷിക്ക്. രക്തസാക്ഷികളുടെ പേരിൽ വരെ ഫണ്ട് മുക്കിയവർ അത് ആദ്യം അന്വേഷിക്ക്. ഇതെല്ലാം അന്വേഷിച്ചതിന് ശേഷം ഞങ്ങളോട് കണക്ക് ചോദിക്കെന്നും അദ്ദേഹം വിമർശിച്ചുSDPI വോട്ട് വേണ്ടെന്ന് യുഡിഎഫിൽ എടുത്ത തീരുമാനമാണ്. ഒരു തീരുമാനം എടുത്താൽ എടുത്തതാണ്. FCRA വർഗീയ വിഷത്തോടെ സംഘപരിവാർ ചെയ്യുന്ന കാര്യമാണ്. UDF SDPI പിന്തുണ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വേണ്ട എന്ന് പറഞ്ഞു നിരസിച്ച ഏക മുന്നണി UDF ആണ്.
തൻ്റെ നിലപാട് കറക്റ്റ്. വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. കൂട്ടായി എടുത്ത തീരുമാനം. UDF ഒരു തീരുമാനം എടുത്താൽ ആര് പറയണം. UDF തീരുമാനമാണ് താൻ പറഞ്ഞത്. ആ തീരുമാനം നിലനിൽക്കുന്നു. SDPI യുമായും BJP യുമായും യുദ്ധം ചെയ്ത് വരുന്നയാളാണ് താൻ. വനിതാ മുഖ്യമന്ത്രി എന്ന രാഹുൽ ഗാന്ധിയുടെ സ്വപ്നം നല്ല സ്വപ്‌നമാണ്. വനിതകൾക്ക് പ്രാധിനിത്യം വേണ്ടത്ര കൊടുത്തില്ല എന്ന് വിഷമമുണ്ട്. ഇത്തവണ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമൊ എന്ന് പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Vdsatheesan






































