കണ്ണൂർ: എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാമ്പള്ളി, കണ്ണാടിപറമ്പ, വാരം ഭാഗത്തു നടത്തിയ പരിശോധനയിൽ 4.190 കിലോ ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി ഉസ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന സർപറാജ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വിക്കും സുഹൈൽ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കണ്ണൂർ ജില്ലയിലേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഉസ്മാൻ എന്നറിയപ്പെടുന്ന സർപ്പറാജ് ഖാൻ. ടിയാനെതിരെ കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ആന്ധ്രാ പ്രദേശിലെ പോലീസ് സ്റ്റേഷനുകളിലും കേസുകൾ നിലവിൽ ഉണ്ട്.
പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അനിൽ കുമാർ പി കെ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സുഹൈൽ പി പി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈന വി കെ, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സായൂജ് വി കെ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Kannur







































