കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ
Apr 10, 2026 03:07 AM | By sukanya

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 78.60 ശതമാനം പേർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മണ്ഡലം അടിസ്ഥാനത്തിൽ മട്ടന്നൂരിലാണ് കൂടിയ പോളിംഗ് രേഖപ്പെടുത്തിയത് (82.24%). കുറവ് ഇരിക്കൂറിലും (74.32%). ഹോം വോട്ടിംഗ്, തപാൽ വോട്ടുകൾ എന്നിവ കൂടി ഉൾപ്പെടുത്തുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർധനയുണ്ടാകും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിംഗ് ശതമാനം 77.67 ആയിരുന്നു.

നിയമസഭ മണ്ഡലം, വോട്ടിംഗ് ശതമാനം, ബ്രാക്കറ്റിൽ 2021 ലെ ശതമാനം എന്ന ക്രമത്തിൽ:


*പയ്യന്നൂർ-* 80.57% (78.96%)


*കല്യാശ്ശേരി-*.76.99 % (76.41%)


*തളിപ്പറമ്പ്-* 81.01% (80.94 %)


*ഇരിക്കൂർ-* 74.32% (75.63%)


*അഴീക്കോട്‌-* 77.71% (77.89 %)


*കണ്ണൂർ-* 75.61% (74.94 %)


*ധർമ്മടം-* 81.44% (80.22 %)


*തലശ്ശേരി-* 76.33% (73.94 %)


*കൂത്തുപറമ്പ്-* 78.46% (78.15%)


*മട്ടന്നൂർ-* 82.24% (79.54%)


*പേരാവൂർ-* 79.1% (78.07%).


രാജ്യത്ത് ആദ്യമായി തിരഞ്ഞെടുപ്പിൽ നൂറ് ശതമാനം വെബ് കാസ്റ്റിംഗ് കണ്ണൂർ ജില്ലയിൽ നടപ്പാക്കി. ഒരു വാർ റൂം മാതൃകയിലായിരുന്നു വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം. 187 ജീവനക്കാർ തങ്ങൾക്ക് മുന്നിൽ നിരത്തിയ 110 ഡെസ്ക്ടോപ്പുകളിലൂടെയും അത്രയും തന്നെ ടി.വികളിലൂടെയും ജില്ലയിലെ 2183 പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിച്ച 4366 ക്യാമറ ദൃശ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിന്റെ ഓരോ മിനുട്ടും ഇമ ചിമ്മാതെ നിരീക്ഷിച്ചു.


പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ അപ്പപ്പോൾ ബന്ധപ്പെട്ടും ആപ്പിൽ പോളിംഗ് അപ്ഡേഷൻ താമസിച്ച പ്രിസൈഡിംഗ് ഓഫീസർമാരെ ഉണർത്തിയും തിരഞ്ഞെടുപ്പ് വേഗതയുടെ സകല ചുക്കാനും പിടിച്ചത് വെബ്കാസ്റ്റിങ് ജില്ലാ തല കൺട്രോൾ റൂമിൽ നിന്നായിരുന്നു. പുലർച്ചെ 5 ന് തുടങ്ങിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം രാത്രി വൈകിയിട്ടും അവസാനിച്ചിരുന്നില്ല.


അതേസമയം സംസ്ഥാനത്ത് 78 ശതമാനത്തിന് മുകളിൽ പോളിങാണ് രേഖപ്പെടുത്തിയത്. ചിറ്റൂർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിം​ഗ് രേഖപ്പെടുകത്തിയത്. പാലക്കാടും കോഴിക്കോടും പോളിം​ഗ് 80 ശതമാനം കടന്നു.



Content Highlight: Kannur

Next TV

Related Stories
എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

Jun 25, 2026 08:48 PM

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ന്‍

എ​ഫ്സി​ആ​ര്‍​എ ച​ട്ട ഭേ​ദ​ഗ​തി അ​ടി​യ​ന്ത​ര​മാ​യി പി​ന്‍​വ​ലി​ക്ക​ണം:...

Read More >>
ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

Jun 25, 2026 05:17 PM

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ...

Read More >>
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

Jun 25, 2026 03:24 PM

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി...

Read More >>
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്:  കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

Jun 25, 2026 02:36 PM

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ്...

Read More >>
എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

Jun 25, 2026 02:10 PM

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത്...

Read More >>
ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

Jun 25, 2026 01:50 PM

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു...

Read More >>
Top Stories










News Roundup