വിവാഹവാഗ്ദാനം നല്‌കി 17-കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി, സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയെയാണ് (33) കേളകം പോലീസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ പരാതിയിന്മേൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്ട്രർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുകയും, സംഭവം വിവാദമാവുകയും ചെയ്‌തതോടെയാണ് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
Atrested







































