നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്
Apr 13, 2026 03:23 PM | By Remya Raveendran

കണ്ണൂര്‍ :  അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ കൂടാതെ കേരള ആരോഗ്യ സര്‍വകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടാ – മന്ത്രി കുറിച്ചു.

അതേസമയം, നിതിന്‍രാജിന്റെ മരണത്തില്‍, ആരോപണവിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുകളാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. . അധ്യാപകന്‍ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ തുറന്നുപറഞ്ഞു. പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാര്‍ഥികള്‍.

എംകെ റാം നിറത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പറയുമായിരുന്നുവെന്ന് വിദ്യര്‍ഥിനി  പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ പോലും അറിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ വിളിച്ചിരുന്നത്. ആണ്‍കുട്ടികളെ അധ്യാപകന്‍ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.



Vennageorge

Next TV

Related Stories
 വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം ചെയ്തു

Apr 13, 2026 11:36 PM

വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം ചെയ്തു

വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം...

Read More >>
കോഴിക്കോടിൽ  കുഴൽപ്പണം പിടികൂടി

Apr 13, 2026 07:12 PM

കോഴിക്കോടിൽ കുഴൽപ്പണം പിടികൂടി

കോഴിക്കോടിൽ കുഴൽപ്പണം...

Read More >>
 പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

Apr 13, 2026 06:36 PM

പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം...

Read More >>
വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

Apr 13, 2026 04:33 PM

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി...

Read More >>
താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Apr 13, 2026 03:59 PM

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ...

Read More >>
‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

Apr 13, 2026 03:38 PM

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ...

Read More >>
Top Stories










News Roundup