‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ
Apr 15, 2026 03:15 PM | By Remya Raveendran

ചെന്നൈ :     മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിഎംകെ. നാളെ തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയർത്താൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നിശബ്ദമാക്കാൻ നീക്കമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു.

ബിജെപി കളിക്കുന്നത് തീക്കളിയാണ്, ഈ ചരിത്രപരമായ അനീതിക്കെതിരെ തമിഴ്‌നാട്ടിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും നാളെ കരിങ്കൊടികൾ ഉയരുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രയത്നിച്ച തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകുന്ന ശിക്ഷയാണോ മണ്ഡല പുനർനിർണ്ണയമെന്നും സ്റ്റാലിൻ ചോദിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് ഓൺലൈനിലാണ് ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം സ്റ്റാലിൻ വിളിച്ചുചേർത്തത്. ഇതിന് മുന്നോടിയായി ഡിഎംകെ എംപിമാരുടെ യോഗവും ചേർന്നിരുന്നു. ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ സഭയ്ക്കുള്ളിലും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പാർട്ടിയുടെ തീരുമാനം. കേന്ദ്ര സർക്കാർ ഈ നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.അതേസമയം മണ്ഡല പുനർ നിർണയത്തിൽ പ്രതികരിച്ച് ടിവികെ അധ്യക്ഷൻ വിജയ് രംഗത്തിയിരുന്നു. നടപടി വിവേചനപരം. ജന സംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്കുള്ള ശിക്ഷയെന്നും വിജയ് ആരോപിച്ചു.

Mkstalin

Next TV

Related Stories
സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Apr 15, 2026 06:41 PM

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക് പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി...

Read More >>
‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

Apr 15, 2026 05:05 PM

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ...

Read More >>
വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

Apr 15, 2026 04:18 PM

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ്...

Read More >>
‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

Apr 15, 2026 03:40 PM

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ...

Read More >>
മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

Apr 15, 2026 02:43 PM

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ...

Read More >>
CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Apr 15, 2026 02:33 PM

CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
Top Stories

News Roundup