കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും
Apr 19, 2026 06:59 AM | By sukanya

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റ് മാതൃകയില്‍ ബസ് ഹോസ്റ്റസ്’ ഉം ബസില്‍ ഉണ്ടാകും.

പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും. അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.

മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്‌റ്റോപ്പുണ്ടാവുക. ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.

തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.

Thiruvananthapuram

Next TV

Related Stories
ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Apr 19, 2026 09:48 AM

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; വടകരയിൽ കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത...

Read More >>
ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

Apr 19, 2026 09:36 AM

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു.

ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച്...

Read More >>
തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു

Apr 19, 2026 09:04 AM

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു

തൃശ്ശൂരിൽ പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ മരിച്ചു...

Read More >>
കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

Apr 19, 2026 07:22 AM

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്

കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ്...

Read More >>
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ കേസ്

Apr 19, 2026 07:18 AM

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ കേസ്

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതി: KSU നേതാവിനെതിരെ...

Read More >>
ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി

Apr 19, 2026 06:38 AM

ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി; വടകരയില്‍ യുവാവിനെ കാണാതായി

ലോൺ ആപ്പിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭീഷണി; വടകരയില്‍ യുവാവിനെ...

Read More >>
Top Stories

News Roundup