മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക്
Apr 21, 2026 05:39 PM | By Remya Raveendran

തൃശൂര്‍ :  മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ മരണം ആറായി. അപകടവുമായി ബന്ധപ്പെട്ട് രക്ഷപ്രവര്‍ത്തനം ദുഷ്‌കരമാണെന്നാണ് വിവരം. ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായിട്ടില്ല.മന്ത്രി വി എന്‍ വാസവനും കെ രാജനും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ വിധത്തിലുള്ള പ്രശ്‌നമാണ് എന്നാണ് മനസിലാക്കുന്നത് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂര്‍ മെഡിക്കല്‍ കോളജിലും തൊട്ടടുത്തുള്ള ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ട്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരും ആംബുലന്‍സും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേരെ രക്ഷപ്പെടുത്തിയെന്ന വിവരവുമുണ്ട്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്‌ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നത്. അഞ്ചിടത്തും തീ പടര്‍ന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികള്‍ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായാണ് വിവരം.

Mundathikkodblasting

Next TV

Related Stories
വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ചു

Apr 21, 2026 07:00 PM

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി സം​സാ​രി​ച്ചു

വെ​ടി​ക്കെ​ട്ട് പു​ര​യി​ലെ സ്ഫോ​ട​നം; മു​ഖ്യ​മ​ന്ത്രി ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി...

Read More >>
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Apr 21, 2026 05:04 PM

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക്...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Apr 21, 2026 04:34 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക്...

Read More >>
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

Apr 21, 2026 03:51 PM

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം...

Read More >>
‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

Apr 21, 2026 03:09 PM

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’;...

Read More >>
ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 21, 2026 02:48 PM

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
Top Stories

News Roundup

Entertainment News