ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ
Apr 25, 2026 12:17 PM | By sukanya

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28 ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ നടത്തുന്ന പകൽ ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെമുഴുവൻ അറസ്റ്റ് ചെയ്യുക , രോഹിത് വെ മൂല ആക്ട് നടപ്പിലാക്കുക, നിധിൻ രാജിന്റെ കുടുംബ

ത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദു ചെയ്യുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ്സന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കമ്മിറ്റി നടത്തുന്ന ഹർത്താൽനടത്തുന്നതെന്നും അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നു മൊഴിവാക്കീട്ടുണ്ടെന്നും ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ

പറഞ്ഞു. ജസ്റ്റിസ് ഫോർ നിധിൻ രാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും കേരളത്തിലെ പൗര സമൂഹവു

മുൾപ്പെടെ അറുപതോളം സംഘടനകളുമാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. പത്രം പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ സഹകരിക്കണമെന്ന് സുനിൽ കൊയിലേരിയൻ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ: ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയൻ വി സി എന്നിവരും പങ്കെടുത്തു.

Kannur

Next TV

Related Stories
കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

Apr 25, 2026 05:24 PM

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന്...

Read More >>
ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

Apr 25, 2026 04:38 PM

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക്...

Read More >>
കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2026 03:40 PM

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 02:44 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 02:14 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

Apr 25, 2026 02:10 PM

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ...

Read More >>
Top Stories

News Roundup