കണ്ണൂർ : കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി ഇന്ന് രാവിലെ 9-15 കൂടി കണ്ണൂർ കാൽടെക്സ് സമീപം നീതി ലാബിൽ ജോലിചെയ്യുന്ന സുറൂറാ എംസി നിഷ്മ പി എന്നിവർ ജോലിക്ക് വരുമ്പോൾ തങ്ങൾക്കേറിയ ലിഫ്റ്റ് കരണ്ട് പോയപ്പോൾ ഒന്നാം നിലയത്തിന്റെയും രണ്ടാം നിലയത്തിന്റെയും ഇടയിൽ കുടുങ്ങിയതാണ് സംഭവം. ഉടൻതന്നെ സുറൂറ അഗ്നിശമന നിലയത്തിൽ അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിൽ സേന അവിടേക്ക് പോവുകയുo ലിഫ്റ്റ് ആദ്യം ഒന്നാം നിലയിലേക്ക് ഇറക്കുകയും ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കാൻ സാധിക്കാത്തതിനാൽ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറന്ന് രണ്ടുപേരെയും രക്ഷപ്പെടുത്തി. ദൗത്യത്തിൽ രാകിത്ത് രാജു, ഷായിബാസ്, ശ്രീകേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, നിജിൽ എന്നിവർ പങ്കെടുത്തു.
Kannurkaltaxlift
















.jpeg)




















